നിളാതീരത്തെ വൈജ്ഞാനിക പെരുമ
നിളാതീരത്തെ വൈജ്ഞാനിക പെരുമ ടി.വി.അബ്ദുറഹിമാന്‍കുട്ടി 9495095336 ഐക്യകേരളം നിലവില്‍ വന്നതിന് ശേഷം ക്രമാനുഗതമായി നമ്മുടെ മാതൃഭാഷ കൂടുതല്‍ അംഗീകാരവും ആദരവും നേടി പ്രശോഭിതമായി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഭാഷയുടെ ഉത്ഭവം തൊട്ടുള്ള നാള്‍വഴിയിലൂടെ സഞ്ചരിക്കുന്നത് സഹായകമാണല്ലോ. വസ്തുതകളും ഐതീഹ്യങ്ങളും ഇഴകി ചേര്‍ന്നതാണ് കേരളത്തിന്‍റെയും മലയാള ഭാഷയുടെയും പരിണാമ ഘട്ടങ്ങള്‍. വിശ്വമാനവികതക്കും ഭാരതീയ സംസ്കാരത്തിനും മത സാഹോദര്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയവരാണ് മലയാളികള്‍. ഈ മേഖലയെ പരിപോഷിപ്പിക്കുന്നതില്‍ ഭാഷയുടെ പഴമക്കും പാരമ്പര്യത്തിനുമുള്ള പങ്ക് മഹത്തരമാണ്. സംസ്കാരങ്ങളുടെ വിളനിലമാണല്ലോ നദികള്‍. സംസ്കാരങ്ങളുടെയും രാഷ്ട്രങ്ങളുടെയും പാരമ്പര്യവും പൈതൃകവുമാണ് നദികളിലൂടെ ഇരമ്പി ഒഴുകുന്നത്. പുരാതന സംസ്കാരങ്ങളുടെ ഉറവിടങ്ങളില്‍ നദീതടങ്ങള്‍ക്ക് മുഖ്യ സ്ഥാനമുണ്ട്. കേരളീയ സംസ്കാരത്തിന്‍റെ കേദാര ഭൂമിയായി ഒരു കാലത്ത് തിളങ്ങിയ പ്രദേശങ്ങളാണ് നിളാ തീരങ്ങള്‍. ഈ പുഴയും സമന്വയ സംസ്കാരവും എഴുത്തച്ഛന്‍റെ കാലഘട്ടവും അനുബന്ധ ശ്രേണികളുമാണ് ഇതിനെല്ലാം ഹേതുവായത്. എഴുത്തച്ഛന്‍ മലയാള ഭാഷയെ ആധുനികവല്‍ക...