Posts

Showing posts from June, 2022

മലയാളഭാഷയും നിളാ പൈതൃകവും

Image
മലയാളഭാഷയും നിളാ പൈതൃകവും ടിവി അബ്ദുറഹിമാന്‍കുട്ടി 9495095336      ഐക്യകേരളം നിലവില്‍ വന്നതിന് ശേഷം ക്രമാനുഗതമായി നമ്മുടെ മാതൃഭാഷ കൂടുതല്‍ അംഗീകാരവും ആദരവും നേടി പ്രശോഭിതമായി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഭാഷയുടെ ഉത്ഭവം തൊട്ടുള്ള നാള്‍വഴിയിലൂടെ സഞ്ചരിക്കുന്നത് സഹായകമാണല്ലോ. വസ്തുതകളും ഐതീഹ്യങ്ങളും ഇഴകി ചേര്‍ന്നതാണ് കേരളത്തിന്‍റെയും മലയാള ഭാഷയുടെയും പരിണാമ ഘട്ടങ്ങള്‍. വിശ്വമാനവികതക്കും ഭാരതീയ സംസ്കാരത്തിനും മത സാഹോദര്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയവരാണ് മലയാളികള്‍. ഈ മേഖലയെ പരിപോഷിപ്പിക്കുന്നതില്‍ ഭാഷയുടെ പഴമക്കും പാരമ്പര്യത്തിനുമുള്ള പങ്ക് മഹത്തരമാണ്.  സംസ്കാരങ്ങളുടെ വിളനിലമാണല്ലോ നദികള്‍. സംസ്കാരങ്ങളുടെയും രാഷ്ട്രങ്ങളുടെയും പാരമ്പര്യവും പൈതൃകവുമാണ് നദികളിലൂടെ ഇരമ്പി ഒഴുകുന്നത്. പുരാതന സംസ്കാരങ്ങളുടെ ഉറവിടങ്ങളില്‍ നദീതടങ്ങള്‍ക്ക് മുഖ്യ സ്ഥാനമുണ്ട്.      കേരളീയ സംസ്കാരത്തിന്‍റെ കേദാര ഭൂമിയായി ഒരു കാലത്ത് തിളങ്ങിയ പ്രദേശങ്ങളാണ് നിളാ തീരങ്ങള്‍. ഈ പുഴയും സമന്വയ സംസ്കാരവും എഴുത്തച്ഛന്‍റെ കാലഘട്ടവും അനുബന്ധ ശ്രേണികളുമാണ്  ഇതിനെല്ലാം ഹേതുവായത്. എഴുത്...

സംസ്കൃതവും നിളാ പൈതൃകവും

Image
സംസ്കൃതവും നിളാ പൈതൃകവും ടിവി അബ്ദുറഹിമാന്‍കുട്ടി 9495095336      മലയാള ഭാഷക്കും സാഹിത്യത്തിനും സംസ്കാരത്തിനും മഹത്തായ പൈതൃകം അവകാശപ്പെടാവുന്നത്പോലെ മലയാളത്തിന്‍റെ മാതൃസ്ഥാനിയായ സംസ്കൃത ഭാഷയെ പോഷിപ്പിക്കുന്നതിനും ഭാരതപ്പുഴയുടെ തീരങ്ങള്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സംസ്കൃതഭാഷയും നിളാ പാരമ്പര്യവും സംവദിമ്പോള്‍ മേല്‍പ്പത്തൂരിന്‍റെ ഗുരുവായ തിരൂര്‍ പൊന്നാനിപ്പുഴ ഓരത്തെ തൃക്കണ്ടിയൂരിലെ അച്യുത പിഷാരടിയാണ് പ്രഥമമായി നിനവില്‍വരുന്നത്. വൈയാകരണന്‍, ജ്യോതിശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ അതിപ്രശസ്ഥനായ പണ്ഡിതശ്രേഷ്ഠനായിരുന്നു പിഷാരടി.  അദ്ദേഹത്തിന്‍റെ څകരണോത്തമംچ ജ്യോതിര്‍ഗണനത്തേയും ഉപരാഗ ക്രിയാക്രമം ഗ്രഹണഗണനത്തേയും പ്രതിപാദിക്കുന്ന വിശിഷ്ട കൃതികളാണ്.       ഈ ഭാഷാ പഠനത്തിന് അവിസ്മരണീയ സേവനങ്ങള്‍ അര്‍പ്പിച്ച മറ്റൊരു പ്രതിഭാശാലിയാണ് പുന്നശ്ശേരി  നീലകണ്ഠ ശര്‍മ്മ. സ്വജീവിതത്തില്‍ വലിയൊരു ഭാഗം സംസ്കൃത ഭാഷക്കും വിജ്ഞാന പരിപോഷണത്തിനും സമര്‍പ്പിച്ച അദ്ദേഹം 1858 ജൂണ്‍ 17ന് നിളയുടെ ഓരത്ത് പട്ടാമ്പി പെരുമുടിയൂരില്‍ പുന്നശ്ശേരി ഇല്ലത്ത് ജനിച്ചു. പുന്നശ്ശേരി നമ്പിയെന...

സാമൂതിരിയും മതസാഹോദര്യവും

Image
സാമൂതിരിയും മതസാഹോദര്യവും ടിവി അബ്ദുറഹിമാന്‍കുട്ടി 9495095336           കണ്ണൂരിലെ അറക്കല്‍ രാജവംശം മാത്രമാണ് കേരളത്തിലെ ഏക മുസ്ലിം ഭരണകൂടം. വില്ലാള്‍വെട്ടം എന്നൊരു സുറിയാനി ക്രിസ്തീയ രാജവംശം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരൊഴികെ കേരളത്തിലെ ഭരണാധികാരികള്‍ മുഴുവനും ഹിന്ദുക്കളായിരുന്നു. ഹൈന്ദവ നിയമമനുസരിച്ചായിരുന്നു ഈ രാജ്യങ്ങളിലെ ഭരണം. ഓരോ ഭരണാധികാരിയുടെയും അധികാര പരിധിയില്‍ ചുരുങ്ങിയത് അഞ്ച് കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ചെറിയ രാജ്യം മുതല്‍ നൂറും അതിലധികവും കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള  വലിയ രാജ്യങ്ങള്‍ വരെ ഉണ്ടായിരുന്നു. നൂറുമുതല്‍ ഒരു ലക്ഷം വരെ പത്തിന്‍റെ ഗണിതങ്ങളായിരുന്നു സൈന്യത്തിന്‍റെ സംഖ്യാബലം. ഇതായിരുന്നു അന്നത്തെ ഭരണവ്യവസ്ഥിതി.           ക്രി.വ. 1200 മുതല്‍ 1766 വരെ കോഴിക്കോട് ഭരിച്ച സാമൂതിരി രാജവംശത്തിന്‍റെ പൂര്‍വികരായ നെടിയിരുപ്പ് സ്വരൂപം ഭരണം ആരംഭിച്ചത് എ.ഡി. 347ലാണത്രെ. അക്കാലത്ത് മലബാറില്‍ രണ്ട് കോനാതിരിമാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. കുന്നലകോനാതിരിയും വള്ളുവകോനാതിരിയും 12-ാം നൂറ്റാണ്ടില്‍ നെടിയിരിപ്പിലെ കുന...

പൊന്നാനിയും പ്രതിഭാസംഗമവും

Image
 പൊന്നാനിയും പ്രതിഭാസംഗമവും ടിവി അബ്ദുറഹിമാന്‍കുട്ടി 9495095336      നൂറ്റാണ്ടുകളുടെ പ്രതാപത്തിനും എശ്വൈര്യത്തിനും സാക്ഷിയായ പ്രദേശമാണ് പൊന്നാനി. ഇന്ന് ചരിത്ര പ്രസക്തമല്ലെങ്കിലും ഈ നാടിന്‍റെ ഇന്നലെകള്‍ ഭാസുരമായിരുന്നു, സമ്പുഷ്ടമായിരുന്നു. ഇവിടുത്തെ നവോത്ഥാന സുഗന്ധം നിരവധി നാടുകളെ ധന്യമാക്കിയിട്ടുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ നാല് നൂറ്റാണ്ടിലധികം ദൈര്‍ഘ്യമുള്ള പിന്‍ബലം ഈ ദേശത്തിനുണ്ട്. ശതാബ്ദങ്ങളുടെ ഐശ്വര്യശോഭയും സാംസ്കാരിക സൗരഭ്യവും വ്യാവസായിക മുന്നേറ്റവും പ്രസരിച്ചുനിന്ന ഈ പൗരാണിക പട്ടണം ഒരുകാലത്ത് വന്‍ ശക്തികളെ ആകര്‍ഷിച്ചു. പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും തദ്ദേശീയരുമായി പലവട്ടം പൊരുതി ഉഗ്രയുദ്ധങ്ങള്‍തന്നെ നടന്നു.  ഒരു കാലത്ത് കൊല്ലം, കൊടുങ്ങല്ലൂര്‍, കോഴിക്കോട് തുറമുഖ നഗരങ്ങളോളം വ്യാവസായിക, വാണിജ്യരംഗത്തും ഇതര മേഖലകളിലും ഈ പ്രദേശം മികച്ചുനിന്നു. ഭൂമിശാസ്ത്രപരമായി  വളരെയേറെ സവിശേഷതകളുള്ള നിളയുടെ സംഗമ സ്ഥാനവും കൊച്ചിക്കും കോഴിക്കോടിനും  ഇടയില്‍ കേരളാ കടല്‍ തീരത്തിന്‍റെ ഏതാണ്ട് മദ്ധ്യബിന്ദുവിലായി  സ്ഥിതിചെയ്യുന്ന പൊന്നാനി തുറമുഖത്തിനോട് വ...