സാമൂതിരിയും മതസാഹോദര്യവും
സാമൂതിരിയും
മതസാഹോദര്യവും
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
കണ്ണൂരിലെ അറക്കല്‍ രാജവംശം മാത്രമാണ് കേരളത്തിലെ ഏക മുസ്ലിം ഭരണകൂടം. വില്ലാള്‍വെട്ടം എന്നൊരു സുറിയാനി ക്രിസ്തീയ രാജവംശം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇവരൊഴികെ കേരളത്തിലെ ഭരണാധികാരികള്‍ മുഴുവനും ഹിന്ദുക്കളായിരുന്നു. ഹൈന്ദവ നിയമമനുസരിച്ചായിരുന്നു ഈ രാജ്യങ്ങളിലെ ഭരണം. ഓരോ ഭരണാധികാരിയുടെയും അധികാര പരിധിയില്‍ ചുരുങ്ങിയത് അഞ്ച് കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ചെറിയ രാജ്യം മുതല്‍ നൂറും അതിലധികവും കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വലിയ രാജ്യങ്ങള്‍ വരെ ഉണ്ടായിരുന്നു. നൂറുമുതല്‍ ഒരു ലക്ഷം വരെ പത്തിന്‍റെ ഗണിതങ്ങളായിരുന്നു സൈന്യത്തിന്‍റെ സംഖ്യാബലം. ഇതായിരുന്നു അന്നത്തെ ഭരണവ്യവസ്ഥിതി.
ക്രി.വ. 1200 മുതല്‍ 1766 വരെ കോഴിക്കോട് ഭരിച്ച സാമൂതിരി രാജവംശത്തിന്‍റെ പൂര്‍വികരായ നെടിയിരുപ്പ് സ്വരൂപം ഭരണം ആരംഭിച്ചത് എ.ഡി. 347ലാണത്രെ. അക്കാലത്ത് മലബാറില്‍ രണ്ട് കോനാതിരിമാര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. കുന്നലകോനാതിരിയും വള്ളുവകോനാതിരിയും 12-ാം നൂറ്റാണ്ടില്‍ നെടിയിരിപ്പിലെ കുന്നല കോനാതിരിമാര്‍ പോര്‍ലാതിരിയെ ആക്രമിച്ച് കോഴിക്കോട് കീഴടക്കി. തുടര്‍ന്ന് കോഴിക്കോട് ആസ്ഥാനമായി ഭരണമാരംഭിച്ച കോനാതിരിമാര്‍ സാമൂതിരിമാര്‍ എന്നറിയപ്പെട്ടു. മാറിമാറി സ്ഥാനാരോഹണം നടത്തിയിരുന്ന സാമൂതിരിമാര്‍ മാനദേവന്‍, മാനവിക്രമന്‍, വീരരായന്‍ എന്നീ വിശേഷണങ്ങളോടെയായിരുന്നു അറിയപ്പേട്ടിരുന്നത്.
ഇസ്ലാമിന്‍റെ ആഗമനത്തിനു മുമ്പുതന്നെ മലബാറില്‍ എത്തിയ അറേബ്യന്‍ കച്ചവടക്കാര്‍ തദ്ദേശീയരുമായി ഇവിടെ ചിരപ്രതിഷ്ഠ നേടിയിരുന്നു. ഇസ്ലാമിന്‍റെ വരവോടെ ഇവരും മുസ്ലിംകളായി മാപ്പിളമാര്‍ എന്നറിയപ്പെട്ടു. തുടര്‍ന്ന് സാമൂതിരി ഭരണത്തിന്‍റെ ആരംഭകാലംമുതല്‍ സാമൂതിരിമാര്‍ മുസ്ലിംകള്‍ക്ക് അര്‍ഹമായ ആദരവും അംഗീകാരവും നല്‍കി വിവിധ മേഖലകളില്‍ പ്രോത്സാഹിപ്പിച്ചു. അക്കാലത്ത് രാജ്യത്തിന്‍റെ സമ്പത്ഘടനയുടെ ആണിക്കല്ല് കടല്‍വ്യാപാരമായിരുന്നു. പറങ്കികളുടെ കുതന്ത്രങ്ങള്‍ സാമൂതിരിയില്‍ സ്വാധീനം ചെലുത്തുന്നതുവരെ ഈ ബന്ധം സുദൃഢമായി തന്നെ തുടര്‍ന്നു.
മാമാങ്ക മഹോത്സവം
അക്കാലത്ത് കേരളത്തില്‍ ഭരണകാര്യങ്ങള്‍ക്കായി നാട്ടുകൂട്ടങ്ങളും നാടുവാഴികളും രാജാവും സംഗമിക്കുന്ന സാമുദായികവും സാംസ്കാരികവും രാഷ്ട്രീയവുമായ പുകള്‍പ്പെറ്റ നദീതട മഹോത്സവമാണ് മാമാങ്കം (മാഘമകം). പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മകരമാസത്തിലെ കറുത്തവാവിനും കുംഭമാസത്തിലെ കറുത്തവാവിനും ഇടയിലെ മകം നാളിലായിരുന്നു ഈ ഉത്സവം നടന്നിരുന്നത്. ഉത്സവം സംഗമിച്ചിരുന്നത് തിരുന്നാവായ മണപ്പുറത്താണ്. ഉത്സവം നടത്താനുള്ള അവകാശം ആദ്യകാലത്ത് കുലശേഖരډാരുടെ അനന്തരവരായ കൊച്ചി രാജവംശത്തിനായിരുന്നു. തുടര്‍ന്ന് ഈ സമുന്നത ബഹുമതി വള്ളുവക്കോനാതിരിയില്‍ വന്നുചേര്‍ന്നു.
സാമൂതിരി കേരളത്തിലെ മുഖ്യ ശക്തിയായതോടെ തന്‍റെ രാഷ്ട്രീയ വളര്‍ച്ചക്ക് അനിവാര്യമായിത്തീര്‍ന്ന മാമാങ്കത്തിന്‍റെ അധ്യക്ഷസ്ഥാനം വള്ളുവക്കോനാതിരില്‍നിന്ന് അധീനപ്പെടുത്താന്‍ അദ്ദേഹം പടയൊരുക്കങ്ങള്‍ തുടങ്ങി. തുടര്‍ന്ന് സാമൂതിരിയും എറാള്‍പ്പാടും (യുവരാജാവ്) കോഴിക്കോട്ടെ നായര്‍ സൈന്യത്തെ നേരിട്ട് നയിച്ച് കരവഴി തിരൂരിനടുത്ത തൃപ്രങ്ങോടെത്തി താവളമടിച്ചു. സവര്‍ണരായ ഹിന്ദുക്കള്‍ക്ക് കടല്‍യാത്ര അക്കാലത്ത് നിഷിദ്ധമായിരുന്നു. തډൂലം സാമൂതിരിയുടെ തുറമുഖ കാര്യസ്ഥനായ ശാബന്ദര്‍കോയയുടെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം കടല്‍വഴി പൊന്നാനിയിലെത്തി. നാലു പായക്കപ്പലുകളില്‍ സര്‍വവിധ സജ്ജീകരണങ്ങളോടെ ഒരുങ്ങിനിന്നിരുന്ന പൊന്നാനിയിലെ മുസ്ലിം സൈന്യവുമായി ചേര്‍ന്ന് ഭാരതപ്പുഴയിലൂടെ സഞ്ചരിച്ച് തിരുന്നാവായയില്‍ താവളമടിച്ചു. നായര്‍ സൈന്യവും മുസ്ലിം സൈന്യവും സംയുക്തമായി നടത്തിയ പോരാട്ടത്തില്‍ വള്ളുവകോനാതിരിയെ തറപറ്റിച്ചു. സാമൂതിരി മാമാങ്കത്തിന്‍റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു.
ഈ പോരാട്ടം വിജയിക്കുന്നതിന് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ശാബന്ദര്‍കോയ നിര്‍ണായക പങ്ക് വഹിച്ചു. ഇതിനുള്ള പ്രത്യുപകാരമായി മാമാങ്കത്തിലെ പ്രധാന ചടങ്ങായ നിലപാട് തറയില്‍ സാമൂതിരി നില്‍ക്കുന്ന സമയത്ത് തന്‍റെ അരികില്‍ തന്നെ നില്‍ക്കാന്‍ കോയക്ക് അനുവാദം നല്‍കി. ഇത് അക്കാലത്ത് മലബാറില്‍ ഒരു മുസ്ലിം പ്രജക്ക് ലഭിക്കുന്ന മികച്ച അംഗീകാരമായിരുന്നു.
പന്ത്രണ്ടു പതിമൂന്ന് നൂറ്റാണ്ടുകളിലാണ് ഈ പോരാട്ടങ്ങള്‍ നടന്നത്. പതിമൂന്നാം ശതകത്തിന്‍റെ അവസാനത്തിലും പോരാട്ടം തുടര്‍ന്നിരുന്നതായി അക്കാലത്തെ രചനയായ ഉണ്ണിച്ചിരുദേവി ചരിതത്തില്‍നിന്നും ഗ്രഹിക്കാം. ക്രമേണ തുറമുഖത്തിന്‍റെ മേല്‍നോട്ടവും കോഴിക്കോട് നഗരത്തിലെ മുസ്ലിം കച്ചവടക്കാരുടെ നേതൃത്വവും ഷാബന്ദര്‍ കോയക്കുതന്നെ ലഭിച്ചു. അദ്ദേഹത്തിന് നായര്‍ മാടമ്പിക്ക് അനുവദിച്ചിരുന്ന പോലെ പദവികളും നല്‍കി ആദരിച്ചു.
കോഴിക്കോട്ടെ മുസ്ലിംകള്‍ക്ക് അവരുടെതായ ഒരു മുസ്ലിം ഭരണാധികാരിയുണ്ട്. രാജാവിന്‍റെ ഇടപെടല്‍ കൂടാതെ അദ്ദേഹം അവരെ ഭരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു എന്നാണ് ഷാബന്ദര്‍കോയയെ കുറിച്ച് പോര്‍ച്ചുഗീസ് എഴുത്തുകാരനായ ദുര്‍ബാതോ ബര്‍ബോസോയുടെ വിശേഷണം.
സാമൂതിരിയും ഷാബന്ദര്‍ കോയയും തമ്മിലുള്ള ബന്ധം സുദൃഢമാകാനുള്ള കാരണങ്ങളില്‍ മറ്റൊരു സംഭവം, ചരിത്ര കൃതികള്‍ വിവരിക്കുന്നത് ഇങ്ങനെ.
അവസാനത്തെ പെരുമാള്‍ മക്കത്ത് പോകുന്ന സമയത്ത് തന്‍റെ അധീനത്തില്‍ ഉണ്ടായിരുന്ന കേരള രാജ്യം സാമന്തര്‍ക്ക് ഭാഗിച്ചു കൊടുത്തു. വള്ളുവകോനാതിരിക്ക് ലഭിച്ച പ്രദേശങ്ങളില്‍ തിരുന്നാവായയും ഉള്‍പ്പെട്ടിരുന്നു. മാമാങ്കത്തിന് നിലപാട് നില്‍ക്കുന്ന സമയത്ത് അങ്കരക്ഷകര്‍ കുന്തം പിടിച്ച് വരിവരിയായി നില്‍ക്കുന്നതിനിടയിലൂടെ നിലപാടു തറയില്‍ എത്തുന്നവരുടെ നായകന് മാമാങ്കത്തിന്‍റെ രക്ഷാപുരുഷ സ്ഥാനം നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ദുഷ്ക്കരമായ ഈ പരീക്ഷണത്തില്‍ വിജയിച്ച് സാമൂതിരിക്ക് പ്രസ്തുതസ്ഥാനം നേടിക്കൊടുത്തത് കോയയാണ്.
മാമാങ്കത്തില്‍ നിലപാട് നില്‍ക്കുന്ന രക്ഷാപുരുഷന്‍ ബ്രാഹ്മണര്‍ക്ക് അഭീഷ്ടദാനം (ഇഷ്ടമുള്ള ദാനം) നല്‍കല്‍ തുടക്കം മുതലെ പതിവായിരുന്നു. സാമൂതിരിക്ക് ഈ സ്ഥാനം ലഭിച്ചപ്പോള്‍ മുസ്ലിംകള്‍ക്ക് കൂടി പ്രസ്തുത കീഴ്വഴക്കം വ്യാപിപ്പിച്ചു.
ബ്രാഹ്മണര്‍ തങ്ങളില്‍നിന്നും കച്ചവട സാധനങ്ങള്‍ വാങ്ങണമെന്നായിരുന്നു മുസ്ലിംകളുടെ അഭീഷ്ടങ്ങളില്‍ മുഖ്യം. സാമൂതിരി അത് അംഗീകരിച്ചെങ്കിലും രണ്ട് ബ്രാഹ്മണ തറവാട്ടുകാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. അവരെ സാമൂതിരി ഭ്രഷ്ട് കല്‍പ്പിച്ച് ബ്രാഹ്മണ വിഭാഗത്തില്‍നിന്ന് ഒഴിവാക്കി.
നായര്‍ സ്ത്രീകളെ തങ്ങളുടെ ജീവിത പങ്കാളികളാക്കണമെന്നുള്ള മുസ്ലിംകളുടെ അഭീഷ്ടവും സാമൂതിരി അംഗീകരിച്ചു. എന്നാല്‍ നായډാര്‍ മുസ്ലിം സ്ത്രീകളെ ജീവിതപങ്കാളിയാക്കണമെന്നുള്ള തിട്ടൂരം അവര്‍ നിരാകരിച്ചു. സാമൂതിരി ശക്തമായി താക്കീത് നല്‍കിയതിനെ തുടര്‍ന്ന് നായډാര്‍ അനുസരിക്കേണ്ടിവന്നു.
ഈ സംഭവം കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ വിവരിക്കുന്നത് ഇങ്ങനെ.
'ആരാഞ്ഞു നിങ്ങളുടെ
പെണ്ണിനെ വേട്ടുകൊണ്ടാല്‍
പോരായ്മയെങ്കിലതു മുമ്പു
കഴിച്ചീടാം ഞാന്‍
എന്ന് സാമൂതിരി കല്‍പിക്കുകയും തതനുസൃതം നായര്‍ വിഭാഗം പ്രവര്‍ത്തിക്കുകയും ചെയ്തു.
'താന്‍തായ്മയേറ്റിയ
മുഹമ്മതുമങ്കയാളെ
സ്വന്താംഗനപ്പടി യെടുത്തിടു
പിന്നെ മന്നന്‍(1)
ഷാബന്ദര്‍ കോയക്കുള്ളത് പോലെയുള്ള ചില അധികാരാവകാശങ്ങള്‍ കോഴിക്കോട് ഖാസിക്കും സാമൂതിരി നല്‍കി. സാമൂതിരിയുടെ ഉപദേശകരായിരുന്ന പൊന്നാനിയിലെ ആദ്യകാല മഖ്ദൂമുകളില്‍ ഒന്ന് രണ്ട് മൂന്ന് സ്ഥാനികള്‍ക്കും ഭരണത്തില്‍ നിര്‍ണായക സ്വാധീനം ലഭിച്ചിരുന്നു.
അവസാനത്തെ പെരുമാള്‍ വാള്‍ സാമൂതിരിക്കും കിരീടം പെരുമ്പടപ്പ് (കൊച്ചി) രാജാവിനുമാണ് നല്‍കിയത്. കൊച്ചി രാജ്യത്തിന്‍റെ ആദ്യകാല ആസ്ഥാനം വന്നേരിനാട്ടിലെ പെരുമ്പടപ്പായിരുന്നു. നിര്‍ണയിക്കപ്പെട്ട സ്ഥലത്തുവെച്ച് ചട്ടങ്ങളും സമ്പ്രദായങ്ങളും പാലിച്ച് കിരികിടം ധരിച്ചെത്തുന്ന പെരുമ്പടപ്പ് രാജാവിന് ഇതര ഭരണാധികാരികള്‍ വന്ദിക്കണമെന്നും രാജാവ് നിലപാട് തറയില്‍ എത്തിയാല്‍ സാമൂതിരി തല്‍സ്ഥാനം ഒഴിഞ്ഞുകൊടുക്കണമെന്നുമാണ് അലിഖിത വ്യവസ്ഥ. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഒരവസരത്തില്‍ മാമാങ്കത്തിനെത്തിയ പെരുമ്പടപ്പ് രാജാവിന് രക്ഷാപുരുഷസ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. മേലില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കൊച്ചിരാജാവ് കിരികിട ധാരണം നടത്തിയിരുന്ന പൂകൈതക്കല്‍ (പുത്തന്‍പള്ളി സ്ഥിതിചെയ്യുന്ന പ്രദേശം) സാമൂതിരി അധീനപ്പെടുത്തി മുസ്ലിംകളെ കുടിയിരുത്തി. തډൂലം പിന്നീടൊരിക്കലും കൊച്ചിരാജാവിന് അവിടെവെച്ച് കിരീടധാരണം നടത്താന്‍ സാധ്യമായില്ലെന്ന് മാത്രമല്ല ഒരവസരത്തില്‍ ചാലിയം മുതല്‍ തിരൂരങ്ങാടി വരെയുള്ള പ്രദേശങ്ങള്‍ വാഴാന്‍ മുസ്ലിംകള്‍ക്ക് സാമൂതിരി ഭാഗികമായ അധികാരവും നല്‍കി.
കെട്ടിച്ചെഴുന്നള്ളത്തും മതപരിവര്‍ത്തനവും
കെട്ടിച്ചെഴുന്നള്ളത്ത് സമയത്ത് പല്ലക്കില്‍ കയറി സാമൂതിരിയുടെ വലത് ഭാഗത്ത് ഒരുമിച്ച് സഞ്ചരിക്കാനും രാജകീയ ചടങ്ങായ അരിയിട്ട് വാഴ്ചയുടെ ഘോഷയാത്ര കല്ലായിപ്പുഴ കടക്കുന്ന സമയത്ത് വടക്കെ കരയില്‍ സാമൂതിരിയെ സ്വീകരിക്കാനും തുടര്‍ന്ന് ഷാബന്ദര്‍ കോയ, കോഴിക്കോട് ഖാസി, മരക്കാര്‍, പള്ളി മുസ്ലിയാര്‍, ഭഗവതിയുടെ വാളേന്തുന്ന നമ്പൂതിരി, മക്കത്ത് പോയ പെരുമാളുടെ വാളേന്തുന്ന യോദ്ധാവ് തുടങ്ങിയവര്‍ സാമൂതിരിക്ക് അകമ്പടി സേവിക്കാന്‍ ഭരണകൂടം തിട്ടൂരം പുറപ്പെടുവിച്ചിരുന്നു.
മലയാളത്തിലെ മാപ്പിളമാര്‍ (1917) എന്ന കൃതിയില്‍ ദിവാന്‍ ബഹദൂര്‍ സി. ഗോപാലന്‍നായര്‍ ഇങ്ങനെ എഴുതി.
മുസ്ലിംകളെ സഹായിക്കാന്‍ കോഴിക്കോട് നഗരത്തില്‍ കുറ്റിച്ചിറ കുളത്തിന്നു സമീപത്തുള്ള പ്രദേശങ്ങളില്‍ വസിച്ചിരുന്ന ബ്രാഹ്മണരെ ഒഴിപ്പിച്ചു മുസ്ലിംകള്‍ക്ക് കൊടുത്തു. കുറ്റിച്ചിറ നമ്പൂതിരിയുടെ ഇല്ലക്കുളമായിരുന്നു ആ സ്ഥലം. എഴുന്നള്ളത്തിന് ഇപ്പോഴും മുസ്ലിംവാദ്യമേളങ്ങള്‍ വേണം. മാപ്പിളമാരിലെ സ്ഥാനികള്‍ പല്ലക്ക് കയറി ഒരുമിച്ചു സാമൂതിരിയോടൊപ്പം യാത്ര ചെയ്യണം. കൂടാതെ സ്ഥാനാരോഹണം കഴിഞ്ഞു പന്നിയങ്കരയില്‍നിന്നു കോട്ടപ്പറമ്പിലേക്കുള്ള കൊട്ടിച്ചെഴുന്നള്ളത്ത് അകമ്പടിയോടുകൂടി യാത്ര ചെയ്യുമ്പോള്‍ കല്ലായിപ്പാലം കടന്ന ഉടനെ ഒരു മുസ്ലിം സ്ത്രീ രാജാവിനു വെറ്റില കൊടുക്കുന്ന ആചാരവും ഉണ്ടായിരുന്നു. ഇപ്പോള്‍ വളരെ കാലമായി കെട്ടിച്ചെഴുന്നള്ളത്ത് തന്നെ ഇല്ല. സ്ത്രീവേഷം കെട്ടിയ ഒരു മാപ്പിളയാണ് വെറ്റില കൊടുക്കേണ്ടത് എന്ന് ലോഗന്‍റെ മലബാര്‍ മാന്വലില്‍ പറയുന്നു.
സാമൂതിരിയുടെ രാജ്യഭരണകാലത്ത് കപ്പലോട്ടത്തിന് ആളില്ലാതെ വന്നതിനാല്‍ മുക്കുവരുടെ കുടികളില്‍ നിന്നു ഒന്നോ രണ്ടോ പുരുഷډാര്‍ ഇസ്ലാം മതത്തില്‍ ചേരണമെന്ന കല്‍പനയുണ്ടായിരുന്നു വെള്ളിയാഴ്ച ജനിച്ച പുരുഷ പ്രജയെ ഇസ്ലാം മതത്തില്‍ ചേര്‍ക്കുന്ന പതിവും ഉണ്ടായിരുന്നു.
ചരിത്ര പണ്ഡിതന്‍ പ്രൊഫ: ആര്‍ണോള്‍ഡ് പറയുന്നു.
സാമൂതിരിയുടെ രാജ്യത്തെ മീന്‍ പിടുത്തക്കാരുടെ കുടുംബങ്ങളിലെ ഒന്നോ അതിലധികമോ ആണ്‍ സന്തതികളെ മുസ്ലിംകളായി വളര്‍ത്തികൊണ്ട് വരേണ്ടതാണെന്ന് സാമൂതിരി കല്‍പ്പിച്ചു. ഈ പുതിയ സന്തതികളാണ് പിന്നീട് പുതു ഇസ്ലാമികള്‍ എന്ന് വിളിച്ചുവരുന്ന മത്സ്യത്തൊഴിലാളികളില്‍ ഒരു വിഭാഗമായി മാറിയത്. തന്‍റെ നാവിക മേല്‍ക്കോയ്മ വളര്‍ത്താന്‍ കൂടിയാണ് മുസ്ലിംകളില്‍ ഈ പുതിയ വര്‍ഗത്തെ സാമൂതിരി സൃഷ്ടിച്ചത്.
ചരിത്ര പണ്ഡിതനായ ഡോ. താരാചന്ദ് ഇങ്ങനെ എഴുതി.
ഒരു നമ്പൂതിരിയുടെ അരികില്‍ ഇരിക്കാനുള്ള അവകാശം ഒരു മുസ്ലിമിനുണ്ടായിരുന്നു. എന്നാല്‍ ഒരു നായര്‍ക്കുണ്ടായിരുന്നില്ല. മാപ്പിളമാരുടെ മതനേതാവായ ഖാസിക്ക് സാമൂതിരിയോടൊപ്പം പല്ലക്കില്‍ യാത്ര ചെയ്യാനും അവകാശമുണ്ടായിരുന്നു. സാമൂതിരിയുടെ സാമ്രാജ്യത്തിലാകമാനം മുസ്ലിംകളുടെ സ്വാധീനം വ്യാപിച്ചിരുന്നു.
ഈ ഔദാര്യം മുസ്ലിംകളുടെ സമ്പദ്ഘടനയില്‍ സാരമായ വര്‍ധനവിനിടയാക്കി. സാമൂതിരിയുടെ ഉദാരമായ ആനുകൂല്യങ്ങള്‍ അറേബ്യന്‍ നാടുകളില്‍ അറിയപ്പെടാന്‍ തുടങ്ങിയതോടെ കൂടുതല്‍ കച്ചവടസംഘങ്ങള്‍ ഈ തീരത്തേക്ക് പ്രവഹിക്കാനും തുടങ്ങി. അവരോടൊപ്പം മതപ്രചാരണ സംരംഭങ്ങളും പുഷ്ടിപ്രാപിച്ചു.
മുസ്ലിംകളെ പ്രോത്സാഹിപ്പിക്കാനായി രാജ്യത്തിലെ സകലവിധ കയറ്റിറക്കുകച്ചവടം നടത്താനുള്ള പൂര്‍ണാവകാശവും മതാനുഷ്ഠാന സ്വാതന്ത്ര്യവും നാട്ടുകാരെ ഇഷ്ടമുണ്ടെങ്കില്‍ മതത്തില്‍ ചേര്‍ക്കാനുള്ള അവകാശവും നാട്ടു സ്ത്രീകളെ വിവാഹം ചെയ്യാനുള്ള അനുവാദവും സാമൂതിരി മുസ്ലിംകള്‍ക്ക് കല്പിച്ച് കൊടുത്തു.
കാലവര്‍ഷം കഴിയുന്നതുവരെ ഇവിടെ തങ്ങേണ്ടിവന്ന അറബികള്‍ക്കും നവമുസ്ലിംകള്‍ക്കും പുതിയ സങ്കേതങ്ങളും ആരാധനാലയങ്ങളും വൈവാഹിക ബന്ധങ്ങളും ആവശ്യമായിത്തീര്‍ന്നു. കോഴിക്കോട്ടെ അമ്പാടി കോവിലകം, വലിയ കോവിലകം, ചെറിയ കോവിലകം, ഏറമ്പിറ കോവിലകം, പടിഞ്ഞാറെ കോവിലകം, കിഴക്കെ കോവിലകം, കുറ്റിച്ചിറ തമ്പുരാട്ടി ഇല്ലം തുടങ്ങിയ എട്ടോളം കോവിലകങ്ങളില്‍ നിന്നു നാനൂറോളം സ്ത്രീകളെ മുസ്ലിംകളുടെ ഭാര്യമാരാവാന്‍ സാമൂതിരി അനുവദിച്ചുവത്രെ. പതിനഞ്ച് പതിനാറ് നൂറ്റാണ്ടാവുമ്പോഴേക്കും സാമൂതിരിയുടെ പ്രശസ്തി നാടാകെ വ്യാപിച്ചു. അറേബ്യന്‍ നാടുകളില്‍ നിന്ന് കൂടുതല്‍ മുസ്ലിം കച്ചവടക്കാര്‍ വ്യാപാരത്തിനായി കോഴിക്കോട്ടെത്തി.
ചരിത്രപണ്ഡിതന്‍ ഡോ. എം.ജി.എസ്. നാരായണന്‍ പറയുന്നത് നോക്കൂ.
അറബി മലബാര്‍ സങ്കര വിഭാഗക്കാരായ മുസ്ലിംകളെ മുറുക്കള്‍ എന്നാണ് വിളിച്ചിരുന്നത്. മക്കത്ത് പോയ പെരുമാളുടെ പ്രത്യേക മിത്രങ്ങളെന്ന നിലയില്‍ സാമൂതിരിയും അറബികളും തമ്മില്‍ കൂടുതല്‍ അടുപ്പം ഉണ്ടാകാന്‍ ഇടയായത് കൊണ്ടാവാം പല പാശ്ചാത്യ സന്ദര്‍ശകരും സാമൂതിരിയെ മുറീഷ് പ്രിന്‍സ് എന്ന് വിശേഷിപ്പിച്ചതെന്നാണ് ചരിത്ര ഭാഷ്യം.
സാമൂതിരിരാജ്യത്തിന്‍റെ ഐശ്വര്യത്തിന് മുഖ്യകാരണങ്ങളില്‍ നിര്‍ണായകമായത് നാനാ രംഗങ്ങളിലും മുസ്ലിംകള്‍ നല്‍കിയ നിഷ്കളങ്ക പിന്തുണയായിരുന്നു. കോഴിക്കോടിന് ആഗോള തലത്തില്‍ സത്യത്തിന്‍റെ തുറുമഖമെന്ന ഖ്യാതി നേടാന്‍ ഇതു കാരണമായി.
മുസ്ലിംകളുമായുള്ള സാമൂതിരിയുടെ ബന്ധം പടിഞ്ഞാറ് സ്പെയ്നിലെ കോര്‍ദോവ മുതല്‍ കിഴക്ക് ഏഷ്യയിലെ മലാക്ക വരെയുള്ള മുസ്ലിം ശാക്തികചേരിയിലെ ഒരു കണ്ണിയാക്കി സാമൂതിരിയെയും മാറ്റി.
മുസ്ലിംകളുടെ സുവര്‍ണകാലം
മധ്യ കാലഘട്ടത്തില്‍ സാമൂതിരിയുടെ പ്രത്യേക സ്നേഹാദരവുകള്‍ നേടിയ പ്രജകളെന്ന നിലയില്‍ മറ്റു വൈദേശിക മതസ്ഥരെക്കാള്‍ അംഗീകാരത്തോടും പ്രതാപൈശ്വര്യങ്ങളോടും ശാന്തിയോടും സമാധാനത്തോടും കൂടിയാണ് മലബാറില്‍ മുസ്ലിംകള്‍ ജിവിച്ചു പോന്നിരുന്നത്.' ഭാരതത്തിലെ ഇതര പ്രദേശങ്ങളെക്കാള്‍ ഇവിടെ ഹിന്ദു-മുസ്ലിം മതമൈത്രി ഊഷ്മളവും സുദൃഢവുമായിരുന്നു.
മുസ്ലിംകള്‍ അനുഭവിച്ചിരുന്ന സൗഭാഗ്യങ്ങളും സമ്പല്‍സമൃദ്ധിയും ആരാധനാസൗകര്യവും ദുര്‍ബാതെബര്‍ബോസയും ശൈഖ് സൈനുദ്ദീന്‍ രണ്ടാമനും പറയുന്നുണ്ട്. അക്കാലത്തെ മുസ്ലിംകളുടെ ജനസംഖ്യ ഇരുപത് ശതമാനമാണെന്ന് ബര്‍ബോസയും പത്ത് ശതമാനമാണെന്ന് ശൈഖ് സൈനുദ്ദീനും പറയുന്നു. സ്ഥലവ്യാപ്തി നിര്‍ണയിക്കുന്നതില്‍ വന്ന വ്യത്യാസമാകാം ഇത്.
മലബാര്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ടതെങ്കിലും താരതമ്യേന സന്തുഷ്ടമായ ജീവിതമാണ് ജനങ്ങള്‍ നയിച്ചിരുന്നത്. വ്യാപാരങ്ങള്‍ തഴച്ചുവളരുകയും സംഘര്‍ഷമില്ലാതെ വ്യത്യസ്ത സമുദായങ്ങള്‍ ഒരുമിച്ചു ജീവിക്കുകയും തികഞ്ഞ മതസഹിഷ്ണുത നിലനില്‍ക്കുകയും ചെയ്തിരുന്നു. ഒരു വ്യവസ്ഥിതി അവിടെ രൂപപ്പെട്ടിരുന്നു.
സമ്പത്തും സൗകര്യവും ഉണ്ടായിരുന്നെങ്കിലും അനധികൃതമായി രാഷ്ട്രീയകാര്യങ്ങളില്‍ മുസ്ലിംകള്‍ ഇടപ്പെട്ടിരുന്നില്ല. രാജാക്കډാരും നാടുവാഴികളും ഗോത്രതലവډാരും കരമൂപ്പډാരും ഉള്‍പ്പെടെ നാനാജാതി വിഭാഗങ്ങളുടെയും പ്രീതിയും ആദരവും അവര്‍ക്ക് നേടാന്‍ സാധിച്ചു. സാമൂതിരിയില്‍ നിന്നും മുസ്ലിംകള്‍ക്ക് മാന്യമായ ഭരണസൗകര്യങ്ങളും നീതിയും ലഭിച്ചു. ഓരോ കച്ചവടക്കാരന്‍റെയും സംരക്ഷണത്തിന് നായര്‍ പടയാളികളെയും ഗുമസ്ഥډാരെയും ദല്ലാളډാരെയും ഭരണകൂടം നിയോഗിച്ചു. ഭാരതത്തില്‍ ഇതര പ്രദേശങ്ങളേക്കാള്‍ ആനുപാതികമായി സാമ്പത്തിക സാംസ്കാരിക രംഗത്ത് മികച്ചപ്രദേശമായി അക്കാലത്തെ മലബാര്‍ മാറി.
അളവ് തൂക്കത്തില്‍ കൃത്യനിഷ്ട, വ്യാപാര കരാറുകളില്‍ സത്യസന്ധത, മനുഷ്യബന്ധങ്ങളില്‍ മാനവിക സ്നേഹസൗഹൃദം, ജീവകാരുണ്യം, സാഹോദര്യം, ലളിതവും ആകര്‍ഷകവുമായ ജീവിതശൈലി, സദാചാര സډാര്‍ഗ നിഷ്ട തുടങ്ങി ആദര്‍ശത്തിലൂന്നിയ മാതൃക ജീവിതമായിരുന്നു മുസ്ലിംകളില്‍ വലിയൊരു വിഭാഗം നയിച്ചിരുന്നത്. തډൂലം ഇതരമതസ്ഥരെക്കാള്‍ മുസ്ലിംകള്‍ക്ക് ഭരണകൂടം പല ഇളവുകളും അനുവദിച്ചു.
മുസ്ലിംകളില്‍ ആരെങ്കിലും പിഴ ഒടുക്കേണ്ട സന്ദര്‍ഭത്തില്‍ രാജ്യ നിയമമനുസരിച്ച് മാത്രമെ വസൂല്‍ ചെയ്തിരുന്നുള്ളൂ. വ്യാപാരാധിപത്യവും ഭാഗികമായ രാജ്യ നിര്‍മാണ ചുമതലയും മുസ്ലിംകള്‍ക്ക് ആയതിനാല്‍ ഹിന്ദുക്കള്‍ക്കിടയില്‍ അവര്‍ക്ക് വലിയ മതിപ്പായിരുന്നു. ജുമുഅ നിസ്കാരം നടത്താനും ഇസ്ലാമിക ആഘോഷങ്ങള്‍ കൊണ്ടാടാനും ഉദാരമായ സൗകര്യങ്ങള്‍ നല്‍കി. ഖാസിമാര്‍ക്കും പള്ളിയിലെ ബാങ്ക് വിളിക്കാര്‍ക്കും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഗ്രാന്‍റ് നല്‍കി. ശരീഅത്ത് നിയമങ്ങള്‍ നടപ്പാക്കാന്‍ ഖാസിമാരെ ഭരണകൂടം സഹായിച്ചു. ജൂമുഅ നിര്‍വഹണത്തില്‍ അനാസ്ഥ കാണിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ജുമുഅ ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കുകയും പിഴ ഇടാക്കുകയും ചെയ്തിരുന്നു. നായډാര്‍ക്കുപോലും ഓലപ്പുരകളില്‍ താമസിക്കാനുള്ള അനുവാദമേ ഭരണകൂടം നല്‍കിയിരുന്നുള്ളു. മുസ്ലിംകളില്‍ പലരും അക്കാലത്തെ മികച്ച വീടുകളിലായിരുന്നു പാര്‍ത്തിരുന്നത്.
മുസ്ലിംകളില്‍ ആരെങ്കിലും കൊലക്കുറ്റം ചെയ്താല്‍ മുസ്ലിം നേതാക്കളുടെ അനുവാദത്തോട് കൂടി മാത്രമേ വധശിക്ഷ നടപ്പാക്കിയിരുന്നുള്ളൂ. എത്ര വലിയ ധനികനായാലും വിളകള്‍ക്ക് നികുതിയോ നിലത്തിന് നികുതിയോ ഈടാക്കിയിരുന്നില്ല. എന്നാല്‍, കച്ചവടത്തില്‍ ലഭിക്കുന്ന ലാഭത്തില്‍ നിന്ന് പത്തിലൊന്ന് ഖജനാവിലേക്ക് നല്‍കണം. മുസ്ലിം ഭവനങ്ങളില്‍ അനുവാദം കൂടാതെ അന്യര്‍ പ്രവേശിച്ചിരുന്നില്ല. മുസ്ലിം വീടുകളില്‍ കൊലപ്പുള്ളികള്‍ അഭയം പ്രാപിച്ചാല്‍ അതിക്രമിച്ച് കയറി പിടികൂടുകയില്ല. പുറത്തിറക്കികൊടുക്കാന്‍ ആവശ്യപ്പെടും. ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഇസ്ലാം മതം സ്വീകരിക്കുന്നവരെ യതൊരുതരത്തിലും വിഷമിപ്പിക്കില്ല. നവ മുസ്ലിംകള്‍ ഇതര മുസ്ലിംകള്‍ക്ക് നല്‍കുന്ന ആദരവും അംഗീകാരവും നല്‍കി. താഴ്ന്ന ജാതിക്കാര്‍ മുസ്ലിമായാലും ഈ പരിഗണന ലഭിച്ചിരുന്നു. നവമുസ്ലിം സമുദ്ധാരണത്തിന്ന് മുസ്ലിം വ്യാപാരികളില്‍ നിന്ന് പ്രത്യേക ഫണ്ട് സ്വരൂപിച്ചിരുന്നു.
വെള്ളിയാഴ്ച്ച ജുമുഅ നിസ്കാര പ്രസംഗകളില്‍(ഖുതുബ) ഹൈന്ദവ രാജാവായിരുന്നിട്ടുകൂടി സാമൂതിരിയുടെ ക്ഷേമാശ്വൈര്യങ്ങള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. സാമൂതിരിയും മുസ്ലിംകളും തമ്മിലുള്ള കൂട്ടായ്മയും അന്നത്തെ ഹിന്ദു-മുസ്ലിം സുദൃഢ ബന്ധവും ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ തഹ്രീളിലും സൈനുദ്ദീന്‍ രണ്ടാമന്‍ തുഹ്ഫതുല്‍ മുജാഹിദീനും അടിവരയിട്ടു പറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
മുഹ്യിദ്ദീന്‍ മാലയുടെ രചയിതാവും അറബിമലയാള കവിയുമായ കോഴിക്കോട് ഖാസി മുഹമ്മദിന്‍റെ ഫത്ഹുല്‍ മുബീന്‍ സാമൂതിരി മുസ്ലിം മതമൈത്രിയുടെയും കേരളത്തില്‍ നിലനിന്നുവന്നിരുന്ന ഹിന്ദുമുസ്ലിം ഐക്യത്തിന്‍റെയും മഹനീയ നേര്‍ക്കാഴ്ച അധ്യായം വിവരിക്കുന്ന വീരഗാഥകൂടിയാണിത്. ഈ കൃതിയിലെ ഏതാനും വരികളുടെ സാരം ഇങ്ങനെ ഗ്രഹിക്കാം.
മുസ്ലിംകളായുള്ള രാജാക്കډാരാരും
മുസ്ലിംകള്‍ക്കായി യുദ്ധം ചെയ്തിടാതെ
കാഫിറുകളോടൊത്ത് സന്ധിബന്ധത്തിലായി
കൈകോര്‍ത്ത് കാലം കഴിച്ചിടുമ്പോള്‍
ഇസ്ലാം മതത്തിനും ഹിന്ദുമതത്തിനും
വേണ്ടിയൊരുപോലെ പോരാടിടും
സാമൂതിരിതന്‍ യുദ്ധക്കഥ കേള്‍പ്പിന്‍
സാമൂതിരിക്കായ് സദാ പ്രാര്‍ത്ഥിച്ചീടിന്‍
ഹിന്ദുവായുള്ളോരീ രാജാവിനെക്കണ്ട്
പാഠം പഠിക്കുവിന്‍ സുല്‍ത്താډാരേ
കോഴിക്കോട്ടെ പൗരാണിക പള്ളികളായ കുറ്റിച്ചിറയിലെ മിസ്കാല്‍ പള്ളിക്കും മുച്ചുന്തിപ്പള്ളിക്കും സ്ഥലം നല്‍കിയതും മുച്ചുന്തി പള്ളിയുടെ ദൈനംദിന ചിലവുകള്‍ നടത്തിയിരുന്നതും സാമൂതിരി രാജാവായിരുന്നു. പള്ളിയിലെ ചില രേഖകളില്‍ സാമൂതിരി രാജാക്കډാരുടെ ചരിത്രം ആഴത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പൊന്നാനിയിലെ ആദ്യകാല പള്ളികള്‍ക്ക് അവിടത്തെ നാടുവാഴി തിരുമനശ്ശേരി രാജ സഹായങ്ങള്‍ ചെയ്തിരുന്നു. ഇതുപോലെ കേരളത്തിലെ ഇതര പള്ളികള്‍ക്ക് അക്കാലത്തെ രാജാക്കډാരും നാടുവാഴികളും സ്വരൂപങ്ങളും സഹായങ്ങളും മതപണ്ഡിതډാര്‍ക്ക് പാരിതോഷികങ്ങളും നല്‍കിയിട്ടുണ്ട്. അറേബ്യയില്‍ നിന്ന് വന്നിരുന്ന മുസ്ലിം ഭക്തډാര്‍ക്ക് താമസിക്കുന്നതിനായി സാമൂതിരി കോഴിക്കോട് നഗരത്തില്‍ പ്രത്യേകമായൊരു വസതി നിര്‍മിച്ചിരുന്നു.
ഡോ. എം ജി എസ് നാരായണന്‍ പറയുന്നത് നോക്കൂ.
കോഴിക്കോട്ടെ പള്ളികളില്‍ ചിലത് സാമൂതിരിപ്പാട് നല്‍കിയ സ്ഥലത്ത് ഉണ്ടാക്കിയതാണ്. അതിലൊന്നായ മുച്ചുന്തി പള്ളിയില്‍ 16 ാം നൂറ്റാണ്ടിലെ ഒരു ലിഖിതം കാണാം. പള്ളി കെട്ടാന്‍ കൊടുത്ത സ്ഥലങ്ങള്‍ ഇന്നിന്നതൊക്കെയാണ്; പള്ളികളുടെ ദൈനംദിന ചെലവ് നടത്താന്‍ ഇന്നിന്ന പാടങ്ങളും പറമ്പുകളും കൊടുത്തവെന്ന് അതില്‍ കൊത്തിവെച്ചിട്ടുണ്ട്. (കുന്ദമംഗലം, പുളിക്കീഴ്) ആ പള്ളികള്‍ പണിയിച്ചത് അറേബ്യയിലെ പള്ളികളുടെ സമ്പ്രദായത്തിലല്ല. ഇവിടത്തുകാരുടെ കെട്ടിട നിര്‍മാണ ശൈലിയിലാണ്.
ഇന്ന് പലര്‍ക്കും രണ്ട് തരത്തിലുള്ള തെറ്റിദ്ധാരണകളുണ്ട് ഹിന്ദുക്കളില്‍ വിവരം കുറഞ്ഞവരുടെ വിചാരം അതൊക്കെ തങ്ങളുടെ അമ്പലങ്ങളെ പോലെയാണ്, നാലുകെട്ടുകളെ പോലെയാണ്, തങ്ങളുടെ അമ്പലങ്ങളും നാലുകെട്ടുകളും മാപ്പിളമാര്‍ കയേറി പള്ളികളാക്കി മാറ്റിയതാണ് എന്നാണ്. ചിലര്‍ അടുത്തകാലംവരെ അങ്ങനെ വിശ്വസിച്ചിരുന്നു. ഇപ്പോള്‍ അങ്ങനെ വിശ്വസിക്കുന്നവരുണ്ടോയെന്നറിയില്ല. പണ്ടുകാലത്ത് സാമൂതിരിപ്പാട് ദാനമായി കൊടുത്തതാണിതെന്ന് അവര്‍ക്ക് അറിഞ്ഞുകൂടാ.
മാത്രമല്ല, കുറ്റിച്ചിറയിലും ഇടിയങ്ങരയിലുമൊക്കെയുള്ള മാപ്പിളമാര്‍ക്ക് അവിടം ഭരിക്കാന്‍ അവരുടെ ഇടയിലുള്ള ഒരാളെ തിരഞ്ഞെടുത്ത് കൊടുത്തിരുന്നു. സാബന്ദന്തര്‍കോയ എന്നാണ് മലയാളത്തില്‍ അയാള്‍ക്ക് പറഞ്ഞിരുന്നത്. പഴയ പേര്‍ഷ്യന്‍ പദത്തിന്‍റെ വികൃത മലയാളരൂപമാണത്. ഷാബന്ദര്‍കോയ എന്നാണ് ശരിയായ പേര്. ഷാ എന്നാല്‍ രാജാവ്, പ്രമാണി. തുറമുഖത്തിന്‍റെ നേതാവായ ആള്‍ എന്നര്‍ത്ഥം. അയാള്‍ക്കാണ് സാമൂതിരി തുറമുഖത്തിന്‍റെ എല്ലാ അധികാരങ്ങളും വിട്ടുകൊടുത്തത്. കോഴിക്കോട് തുറമുഖത്ത് ഏതെങ്കിലും കപ്പലുകള്‍ വന്നാല്‍ അവിടെ ചരക്കുകള്‍ ഇറക്കുന്നതിനും അതിന്‍റെ വില ഇടുന്നതിനും അതിന്‍റെ നികുതി വസൂലാക്കുന്നതിനും അതിന്‍റെ സംരക്ഷണത്തിനുമൊക്കെയുള്ള അവകാശം ഈ സാബന്ദര്‍കോയ എന്ന ഷാബന്ദര്‍കോയക്കായിരുന്നു. (സൂറത്തിലെ മുസ്ലിം സുല്‍ത്താډാരും അവരുടെ തുറമുഖത്തിന്‍റെ അവകാശം ഒരു ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കാറുണ്ടായിരുന്നു).
മാത്രമല്ല, നാട്ടുകാര്‍ക്കിടയില്‍ തര്‍ക്കങ്ങളും കുറ്റകൃത്യങ്ങളുമൊക്കെ ഉണ്ടായാല്‍ അതില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സാമൂതിരിപ്പാട് ഖാളിമാരെ നിയമിച്ചിരുന്നു. ആ തരത്തിലുള്ള അന്യോന്യ അവബോധവും സൗഹൃദവും ലോകചരിത്രത്തില്‍ ഇത്രയും വ്യാപകമായ രീതിയില്‍ സൃഷ്ടിച്ച് പരിപാലിക്കാനുള്ള അവസരമുണ്ടായത് കേരളത്തിനാണ്.
അതിന് പല കാരണങ്ങളുണ്ട്. ഒരു കാരണം, കേരളത്തിന്‍റെ ഏറ്റവും അടുത്ത അയല്‍പക്കം അറബ് നാടുകളാണ്. ഇടയില്‍ വിശാലമായ കടലുണ്ടെങ്കിലും പഴയ പായക്കപ്പലുകളുടെ കാലത്ത് കേരളവും അറബ് നാടുകളും തമ്മില്‍ 40 ദിവസത്തെ അകലം മാത്രമെ ഉണ്ടായിരുന്നുള്ളു. അതേ സമയം കേരളവും വടക്കേ ഇന്ത്യയും തമ്മില്‍ ഒരു കൊല്ലത്തെ ദൂരമുണ്ട്.
കേരളീയര്‍ അക്കാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കോ വടക്കേ ഇന്ത്യയിലെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കോ വ്യാപാരകേന്ദ്രത്തിലേക്കോ പോകണമെങ്കില്‍ അവരുടെ സ്വത്തൊക്കെ മറ്റുള്ളവര്‍ക്ക് എഴുതിവെച്ച്, കടങ്ങളൊക്കെ തീര്‍ത്ത്, മടങ്ങിവരാന്‍ സാധിച്ചില്ലെങ്കിലോ എന്ന മട്ടിലാണ് യാത്ര ചെയ്തിരുന്നത്. ഇത്തരം യാത്രകള്‍ക്ക് സാധാരണ അഞ്ച് എട്ട് മാസം മുതല്‍ ഒരു കൊല്ലം വരെ സമയമെടുത്തിരുന്നു. പലപ്പോഴും തിരിച്ചുവരാന്‍ കഴിഞ്ഞിരുന്നില്ല. അത്തരത്തില്‍ അപകടം പിടിച്ച മരുഭൂമികളും മാമലകളും കാടുകളും തരണംചെയ്തും കൊള്ളക്കാരെ നേരിട്ടുകൊണ്ടുമൊക്കെവേണം പണ്ടുകാലത്ത് വടക്കേ ഇന്ത്യയിലെത്താന്‍. അതേ സമയം മലയാളികള്‍ക്ക് അറബ് നാടുകളിലെത്താനോ ഏറിയാല്‍ 40 ദിവസമേ വേണ്ടൂ. കാറ്റിന്‍റെ ഗതി അനുകൂലമാണെങ്കില്‍ അറേബ്യയില്‍ ഒരു തുറമുഖത്തുനിന്ന് പായക്കപ്പലിന്‍റെ പായ നിവര്‍ത്തിയാല്‍ നേരെ കോഴിക്കോട്, കണ്ണൂര്‍, കൊടുങ്ങല്ലൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ വന്നിറങ്ങാന്‍ രണ്ടാഴ്ച്ചക്കകവും സാധിക്കുമായിരുന്നു. അമിത ചെലവുകളൊന്നുമില്ല അതിന്. ഒരനുഗ്രഹമായി ലഭിച്ചതാണത്. ഇരുന്നൂറോ അഞ്ഞൂറോ എണ്ണൂറോ ആയിരമോ തുഴച്ചില്‍ക്കാരായ അടിമകള്‍ തുഴഞ്ഞുകൊണ്ടാണ് കപ്പല്‍ അക്കാലത്ത് പല ദിക്കിലേക്കും പോയിരുന്നത്. അറബികളുമായുള്ള ചരിത്രപരമായ ഈ ബന്ധം നൂറ്റാണ്ടുകള്‍ക്കുമുമ്പേ തുടങ്ങിയിട്ടുണ്ട്.
സത്യത്തിന്‍റെ തുറമുഖം
ഇന്ത്യയിലെ നാമമാത്ര പ്രമുഖ തുറമുഖങ്ങളില്‍ ഒന്നായിരുന്നു അക്കാലത്ത് കോഴിക്കോട്. കടല്‍ തീരം ഇന്നത്തേക്കാള്‍ വിശാലമായിരുന്നു. കടലിനോട് ചേര്‍ന്ന് കിടക്കുന്ന പട്ടണത്തില്‍ ധാരാളം കെട്ടിടങ്ങളും വീതികൂടിയ നിരത്തുകളും ക്ഷേത്രങ്ങളും മസ്ജിദുകളും ശുദ്ധജല സമ്പന്നമായ കുളങ്ങളും അപരിചിതരോട് പോലും തികഞ്ഞ ആതിഥ്യമര്യാദ പ്രകടിപ്പിക്കുന്ന തദ്ദേശീയരും കോഴിക്കോടിന്‍റെ പ്രത്യേകതകളായിരുന്നു. നാട്ടുകാര്‍ക്കുപോലും പ്രതീക്ഷിക്കാനാകാത്ത ഉദാരമായ ആനുകൂല്യങ്ങളും അവകാശങ്ങളുമാണ് സാമൂതിരി ഭരണകൂടം വിദേശവ്യാപാരികള്‍ക്ക് നല്‍കിയിരുന്നത്.
സാമൂതിരിയുടെ നയചാതുര്യവും മുസ്ലിംകളുടെ കച്ചവട നൈപുണ്യവും നായര്‍ പടയാളികളുടെ പോരാട്ട വീര്യവും ഹേതുവായി കയറ്റിറക്ക് മേഖലയിലെ അനന്ത സാധ്യതകള്‍ പരമാവധി വിനിയോഗിക്കാന്‍ കച്ചവടക്കാര്‍ക്ക് സാധിച്ചു. ഏലം, കുരുമുളക്, കറുവപ്പട്ട, വെറ്റില, നാളികേരം, കൊപ്ര, ശര്‍ക്കര, വിവിധയിനം തടികള്‍ തുടങ്ങി കേരളത്തില്‍നിന്നും സുലഭമായി ലഭിക്കുന്ന ചരക്കുകള്‍ കയറ്റുമതി ചെയ്തു. കുരുമുളക് അക്കാലത്ത് ലോകത്തിലെ അമൂല്യ വിഭവമായിരുന്നു.
ചൈന, പെഗു, മലാക്ക, ഹോര്‍മോസ്, കൈറോ, മൊസാമ്പിക്, ഹിജാസ് തുടങ്ങിയ പ്രമുഖ തുറമുഖ പട്ടണങ്ങളുമായി നിരന്തരം വ്യാപാരങ്ങള്‍ നടന്നു. വാണിജ്യ വികസനത്തിനായി സാമൂതിരി ധാരാളം പാണ്ടികശാലകള്‍ പണികഴിപ്പിച്ചിരുന്നു. തദ്ദേശീയര്‍ക്ക് പുറമെ വിദേശവ്യാപാരികളും ചരക്കുകള്‍ സൂക്ഷിച്ചിരുന്ന ഇടം സംരക്ഷിക്കുന്നവര്‍ക്കുള്ള മുഴുവന്‍ ചിലവുകളും രാജാവാണ് നല്‍കിയത്. കയറ്റിറക്ക് ചരക്കുകളുടെ കണക്ക് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. സര്‍വര്‍ക്കും സുരക്ഷിത ഇടമായിരുന്നു ഇവിടം.
കമ്പോളത്തില്‍ വില്‍ക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ക്ക് മാത്രമെ ചുങ്കം നല്‍കേണ്ടതുള്ളു. സാമൂതിരിയും മുസ്ലിംകളും വിദേശികളോട് അനുവര്‍ത്തിച്ച നയം ഹേതുവായി സത്യത്തിന്‍റെ തുറമുഖമെന്ന് ഖ്യാതിനേടി. അറബികളും ചീനക്കാരുമായിരുന്നു വിദേശ വ്യാപാരികളില്‍ പ്രമുഖര്‍. സാമൂതിരിക്ക് കൂടുതല്‍ അടുപ്പം അറബികളോടായിരുന്നു. അവരും തദ്ദേശീയരായ കച്ചവടക്കാരും നിറസാന്നിദ്ധ്യമറിയിച്ചു. ഭാരതത്തിന്‍റെ മഹത്തായ വാണിജ്യകേന്ദ്രമെന്ന് പല വിദേശ സഞ്ചാരികളും കോഴിക്കോടിനെ വിശേഷിപ്പിച്ചു.
പറങ്കികള്‍തൊട്ട് പാശ്ചാത്യരുടെ അധിനിവേശം ഹേതുവായി മുസ്ലിം പുരോഗതിക്ക് അപജയം സംഭവിച്ചെങ്കിലും പതിനെട്ടാം നൂറ്റാണ്ടിലും മുസ്ലിം ജനസംഖ്യ വര്‍ധനവ് നിലനിന്നിരുന്നതായി വില്യം ലോഗന്‍റെ 1887 ല്‍ പ്രസിദ്ധീകരിച്ച മലബാര്‍ മാന്വലില്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രസ്തുത ഭാഗം ഇങ്ങനെ:
'മലബാര്‍ ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ മാപ്പിളമാര്‍ വഹിച്ചിട്ടുള്ള പങ്ക് സുപ്രധാനമാണ്. ജനസംഖ്യാപരമായി നോക്കുമ്പോള്‍ ഇപ്പോള്‍ അവര്‍ക്കിടയില്‍ അറബി വംശജരുടെ സാന്നിധ്യം കുറവാണെന്ന് പറയാം. എന്നാല്‍ മാപ്പിളമാര്‍, ഹിന്ദുജനസംഖ്യയെ അപേക്ഷിച്ചു ശീഘ്രഗതിയില്‍ പെറ്റുപെരുകുന്നുണ്ടെന്നു പറഞ്ഞുകൂടാ.
ഹിന്ദുക്കളില്‍ കീഴ്ജാതിക്കാര്‍ക്കിടയില്‍ നടക്കുന്ന മുസ്ലിം മതത്തിലേക്കുള്ള പരിവര്‍ത്തനമാണ് അവരുടെ ജനസംഖ്യാ വര്‍ധനവിനു ഒരു കാരണം. സ്വാഭാവിക പ്രക്രിയയെക്കാള്‍ ഇത്തരം മതംമാറ്റം അനുവദനീയമായിരുന്നുവെന്ന് കാണാം. മാത്രമല്ല അങ്ങനെ ചെയ്യണമെന്ന് സാമൂതിരി രാജ പലപ്പോഴും അനുശാസിച്ചിട്ടുള്ള അനുഭവങ്ങളുമുണ്ട്. ഹിന്ദുക്കളായ മത്സ്യ പിടിത്തക്കാരുടെ കുടുംബങ്ങളില്‍ നിന്ന് ഒന്നോ അതിലധികമോ പുരുഷډാര്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന സാമൂതിരിമാരുടെ അനുശാസനം. ഇത് രാജാവിന്‍റെ നാവിക മേല്‍കോയ്മ നിലനിര്‍ത്തുന്നതിന് പറ്റിയ ആളുകളെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. ആധുനിക കാലത്ത് പോലും ഈ സമ്പ്രദായം തുടര്‍ന്ന് വരുന്നുണ്ട്.
കോഴിക്കോട്ടെ ബിംബാരാധകനായ രാജാവിനെ സാമൂതിരി എന്ന് വിളിക്കുന്നു. ഇവിടത്തെ ഖാസി ഫഹറുദ്ദീന്‍ ഉദാരമതിയും പ്രസിദ്ധനുമാണ് (ഖാസിമാരുടെ പൂര്‍വികര്‍ ചാലിയത്തുകാരാണ്). വ്യവസായ പ്രമുഖനായ അറബി മുസ്ലിം വ്യാപാരി നാഖൂദ മിസ്കാല്‍ ഇവിടെ വസിക്കുന്നു. ചൈന, യമന്‍, പേര്‍ഷ്യ തുടങ്ങിയ രാഷ്ട്രങ്ങളുമായി വ്യാപാരബന്ധം നടത്തുന്ന നിരവധി കപ്പലുകള്‍ അദ്ദേഹത്തിനുണ്ട്. മുസ്ലിം വര്‍ത്തകരില്‍ അധികവും ധനാഢ്യരാണ്. ഓരോ മുസ്ലിം വര്‍ത്തകനും കാവലിന് നായര്‍ പടയാളിയെയും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിന് ഒരു ചെട്ടിയെയും രാജാവ് നിയമിച്ചിരിക്കുന്നു എന്നാണ് പ്രഥമ അറബി ചരിത്രകാരനായ ഇബ്നുബതൂത്ത കോഴിക്കോടിനെ പരിചയപ്പെടുത്തുന്നത്.
മാപ്പിളമാരുടെ ഉല്‍പ്പത്തി മുതല്‍ പാശ്ചാത്യശക്തികളുടെ ആഗമനം വരെയുള്ള കാലയളവില്‍ താല്‍ക്കാലികമായി താമസത്തിനെത്തുന്ന അറബികളില്‍നിന്നും വ്യത്യസ്തമായി തദ്ദേശീയരായ മുസ്ലിംകള്‍ വേറിട്ടൊരു മാതൃക സ്വീകരിച്ചു. വിശേഷിച്ചും തീരപ്രദേശങ്ങളില്‍ അവരുടെ ജനസംഖ്യ വര്‍ധിച്ചു. ഇതിനു കാരണം മതപരിവര്‍ത്തനമായിരുന്നെങ്കിലും പ്രധാന ഘടകം അറബികളുടെ കുടിയേറ്റവും വൈവാഹിക ബന്ധങ്ങളുമായിരുന്നു.
മുസ്ലിംകളുടെ വികസ്വര സംസ്കാരത്തില്‍ കേരളത്തിന്‍റെയും അറേബ്യയുടെയും ഘടകങ്ങള്‍ സമന്വയിച്ചു. ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ സാമൂഹിക ഭിന്നതകള്‍ നിലനിന്നിരുന്നെങ്കിലും ഹിന്ദുക്കള്‍ നല്‍കിയ സ്വീകാര്യതയും കൂട്ടായ്മയും ഹേതുവായി മുസ്ലിംകള്‍ എട്ടുനൂറ്റാണ്ടോളം സമാധാനത്തിലും സഹകരണത്തിലും ജീവിച്ചു.
(1) കേരളം മഹാകാവ്യം നാലും അഞ്ചും സര്‍ഗങ്ങള്‍
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ ഐതിഹ്യമാല മാതൃഭൂമി ആഴ്ചപതിപ്പ് 1992 ജനുവരി 19 -25 പുറം 43
.jpg)
Comments
Post a Comment